തിരുവനന്തപുരം: ശ്രീകാര്യത്തിനടുത്ത് വെഞ്ചാവോട് കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 10 ഓടെയാണ് അപകടമുണ്ടായത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ബസിന്റെ മുന്‍ഭാഗത്ത് ഇരിന്നവരാണ് പരിക്കേറ്റവരില്‍ അധികവും.













Discussion about this post