തിരുവനന്തപുരം: പാചകവാതക സബ്‌സിഡി ഡിസംബര്‍ ഒന്നു മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാക്കുന്ന സാഹചര്യത്തില്‍ അവരവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ആധാര്‍നമ്പര്‍ ചേര്‍ക്കുവാനുളള ഫോറം സ്വീകരിക്കുവാന്‍ തിരുവനന്തപുരം നഗരത്തില്‍ ലീഡ് ബാങ്ക് ആറിടത്ത് പ്രതേ്യക കൗണ്ടറുകള്‍ തുറക്കുന്നു.
തിരുവല്ലം (കുടുംബശ്രീ സോണല്‍ ഓഫീസ്), വട്ടിയൂര്‍ക്കാവ് (ഐ.ഒ.ബി. ശാഖ), വെട്ടുകാട് (സെന്റ്‌മേരീസ് അസോസിയേഷന്‍ ഹാള്‍, ജൂമ്പാ റോഡ്), പുളിമൂട് (ഐ.ഒ.ബി. റീജിയണല്‍ ഓഫീസ്), പട്ടം (ഐ.ഒ.ബി. ശാഖ), കഴക്കൂട്ടം (പോത്തന്‍കോട് ബ്ലോക്ക് ഓഫീസ്) എന്നിവയാണ് കേന്ദ്രങ്ങള്‍. ഈ കേന്ദ്രങ്ങളില്‍ ഏതു ബാങ്കിലേയും ഏതുശാഖയുടേയും ഏത് ഗ്യാസ് ഏജന്‍സിയുടേയും ഫോറങ്ങള്‍ സ്വീകരിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെ ഉപഭോക്താക്കള്‍ ഇ-ആധാറിന്റെ ഒരു കോപ്പിയും ബാങ്ക് അക്കൗണ്ട് പാസ്ബുക്കുമായി കൗണ്ടറുകളില്‍ എത്തേണ്ടതാണ്. ഇതിനാവശ്യമായ ഫോറങ്ങള്‍ അതാത് കേന്ദ്രങ്ങളില്‍ ലഭിക്കും.













Discussion about this post