കൊച്ചി: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ അമിതവേഗത്തില്‍ ഓടിക്കുന്നവരുടെ ലൈസന്‍സ് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്യുന്ന നടപടി ഹൈക്കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം. ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇത് അംഗീകരിച്ചത്.
ഹെല്‍മെറ്റ് പരിശോധനയുടെ മറവില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള രണ്ട് പൊതുതാത്പര്യ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് നിയമാനുസൃതമായ നടപടിയിലൂടെയാണെന്നുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച സ്വീകരിച്ചത്. എന്നാല്‍, ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ്‌ചെയ്യുന്നില്ലെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹെല്‍മെറ്റ്പരിശോധന തുടര്‍ന്നും കര്‍ശനമാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.













Discussion about this post