തിരുവനന്തപുരം: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് സ്ഥാപിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോപ്പതി കേരളത്തിന് ലഭ്യമാകുമെന്ന് ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ ഡല്‍ഹിയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയതായും കേന്ദ്ര ആയൂഷ് വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.
ഇന്‍സ്റ്റിറ്റിയൂട്ടിന് ആവശ്യമായ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കും. വിവിധ ബിരുദാനന്തര ഉന്നത പഠന പദ്ധതികള്‍ക്കൊപ്പം ചികിത്സാരംഗത്ത് ഹോമിയോപ്പതിയുടെ അനന്ത സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളും ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംഘടിപ്പിക്കാന്‍ സാധിക്കും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള വലിയ ഹോമിയോ ആശുപത്രിയും ഇനസ്റ്റിറ്റിയൂട്ടിനോടനുബന്ധിച്ച് സജ്ജ്മാക്കുമെന്നും കേരളത്തില്‍ നടപ്പാക്കുന്ന ആയുഷ് പദ്ധതിക്ക് ഈ സ്ഥാപനം കരുത്ത് പകരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഡിസംബറില്‍ സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് തൃശൂരില്‍ സംഘടിപ്പിക്കുന്ന ഔഷധ കേരളം ദേശീയ സെമിനാറില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് (ആയുഷ്) സഹമന്ത്രി സന്തോഷ് ചൗധരി പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.













Discussion about this post