കൊച്ചി: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസിന്റെ (കുഫോസ്) വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര ബജറ്റില്‍ നിന്നും 100 കോടി രൂപ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി കെ.ബാബു. പണം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന ഉന്നതതല ഉദ്യോഗസ്ഥരുമായും ഉടന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കുഫോസിലെ ഏഴ് സ്‌കൂളുകളുടെ സ്വതന്ത്രപ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കുഫോസ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കുഫോസിനെ മികവിന്റെ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇതിനു കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടത്. ഏഴ് സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കുഫോസിന് കൂടുതല്‍ മുന്നോട്ടു പോകുവാനുള്ള ഊര്‍ജമാണ് കൈവരുന്നത്. ഇതിലൂടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനുള്ള അവരസരമൊരുങ്ങും. 30 മാസത്തിനകം മറ്റു യൂണിവേഴ്‌സിറ്റികളോടൊപ്പം മത്സരിച്ച് മുന്‍പന്തിയിലെത്താന്‍ കുഫോസിന് സാധിച്ചു. യൂണിവേഴ്‌സിറ്റിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരുവിധ തടസവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കുഫോസിന്റെ കൈവശമുള്ള 20 ഏക്കര്‍ സ്ഥലം എല്‍.എന്‍.ജിക്ക് നല്കാനുള്ള തീരുമാനം പിന്‍വലിച്ച് കുഫോസിനു തന്നെ വിട്ടുനല്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയിലൂടെ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. ഈ സ്ഥലം മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കുഫോസിനു കഴിയും. ജീവനക്കാരുടെ അഭാവമാണ് യൂണിവേഴ്‌സിറ്റി നേരിടുന്ന നിലവിലെ പ്രശ്‌നം. ഇതിന്റെ ഭാഗമായി അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 64 തസ്തികകള്‍ കുഫോസിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020-ഓട് കൂടി 30 വകുപ്പുകളും നൂതനമായ 40 കോഴ്‌സുകളുമാണ് പ്രസ്തുത സ്‌കൂളുകള്‍ക്ക് കീഴില്‍ വിഭാവനം ചെയ്തിട്ടുള്ളതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ.ബി.മധുസൂദനക്കുറുപ്പ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മത്സ്യമേഖലയുടെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുകയാണ് കുഫോസിലൂടെ ലക്ഷ്യമിടുന്നത്. കുഫോസിനെ രാജ്യത്തെ ഫിഷറീസ് വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റി, മറ്റു രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കഴിയും. ഏഴ് സ്‌കൂളുകള്‍ ആരംഭിക്കുന്നതോടെ ബിരുദാനന്തരബിരുദ- ഗവേഷണ മേഖലയില്‍ അന്തര്‍ദേശീയ പ്രാധാന്യമുള്ള കോഴ്‌സുകള്‍ക്ക് ഊന്നല്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച നോര്‍ത്ത് ഈസ്റ്റേണ്‍ കാമ്പസ് മന്ത്രി കമ്മീഷന്‍ ചെയ്തു. കമ്പ്യൂട്ടര്‍ ലാബുകളുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ നിര്‍വഹിച്ചു.
അക്വാകള്‍ച്ചര്‍ ആന്‍ഡ് ബയോടെക്‌നോളജി, ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് ആന്‍ഡ് ഹാര്‍വെസ്റ്റ് ടെക്‌നോളജി, അക്വാട്ടിക് ഫുഡ് പ്രൊഡക്ട്‌സ് ആന്‍ഡ് ടെക്‌നോളജി, ഓഷ്യന്‍ സ്റ്റഡീസ് ആന്‍ഡ് ടെക്‌നോളജി, ഓഷ്യന്‍ എഞ്ചിനീയറിംഗ്, ഫിഷറി എന്‍വയണ്‍മെന്റ്, മാനേജ്‌മെന്റ് ആന്‍ഡ് ഓന്‍ട്രപ്രണര്‍ഷിപ്പ് എന്നിവയാണ് കുഫോസില്‍ ആരംഭിച്ച ഏഴ് സ്‌കൂളുകള്‍. ചടങ്ങില്‍ സര്‍വകലാശാല സ്റ്റാറ്റിയൂട്ടിന്റെ പകര്‍പ്പ് മന്ത്രി വൈസ്ചാന്‍സലര്‍ക്ക് കൈമാറി. മരട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഡ്വ. ടി.കെ.ദേവരാജന്‍, കുഫോസ് ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. കെ.കെ. രാധാകൃഷ്ണന്‍, ഡോ. കെ.എം. മാത്യു, ഫിഷറീസ് ഡീന്‍ ഡോ. സാജന്‍ ജോര്‍ജ്ജ്, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് എന്റര്‍പ്രനര്‍ഷിപ്പ് ഡയറക്ടര്‍ ഡോ. എം.എസ്. രാജു, സ്‌കൂള്‍ ഓഫ് അക്വാകള്‍ച്ചര്‍ ആന്റ് ബയോടെക്‌നേളജി ഡയറക്ടര്‍ ഡോ. കെ.വി. ജയചന്ദ്രന്‍, ഡോ. എസ്. ശ്യാമ, എന്നിവര്‍ സംസാരിച്ചു. പ്രൊ-വൈസ് ചാന്‍സലര്‍ ഡോ.സി.മോഹനകുമാരന്‍ നായര്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ.എബ്രഹാം ജോസഫ് നന്ദിയും പറഞ്ഞു.













Discussion about this post