പത്തനംതിട്ട: ശബരിമല പാതയില്‍ അപകടം ഒഴിവാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതി നാഥിന്റെ അധ്യക്ഷതയില്‍ കൂടിയ ദുരന്ത നിവാരണം സംബന്ധിച്ച യോഗം തീരുമാനിച്ചു. ളാഹ വലിയവളവു മുതല്‍ വിളക്കുവഞ്ചി വരെ, കൂനംകര അയ്യപ്പ സേവാ കേന്ദ്രത്തിനു മുന്‍ഭാഗം, കുളഞ്ഞിതോട്, കമ്പകത്തും വളവ്, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 200 – 500 മീറ്റര്‍ ഇടവിട്ട് ഹമ്പുകള്‍, സൂചാ ബോര്‍ഡുകള്‍, ക്രാഷ് ബാരിയറുകള്‍ എന്നിവ സ്ഥാപിക്കും.
വന്യജീവി വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്ത മൂന്ന് പ്രധാന ആനത്താരകളില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കും. കളക്ടറുടെ ചേമ്പറില്‍ കൂടിയ യോഗത്തില്‍ ജില്ലാ പോലീസ് മേധാവി പി. വിമലാദിത്യ, അസിസ്റന്റ് കളക്ടര്‍ പി.ബി നുഹ്, എഡിഎം എച്ച്.സലീംരാജ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ കെ.എസ്.സാവിത്രി, ആര്‍ഡിഒമാരായ ഹരിഎസ്. നായര്‍, എ. ഗോപകുമാര്‍, ആര്‍ടിഒ എബി ജോണ്‍, റാന്നി ഡിഎഫ്ഒ എസ്. ജനാര്‍ദ്ദന്‍, വൈദ്യൂതി ബോര്‍ഡ് അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചനീയര്‍ ആര്‍. ബിജുരാജ് എന്നിവര്‍ പങ്കെടുത്തു.













Discussion about this post