കുറ്റിപ്പുറം: ദേശീയപാതയോരത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഏഴു ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. മൂന്നു പേരെ അറസ്റുചെയ്തു. പാന്‍മസാല ഉത്പന്നങ്ങളുടെ മൊത്ത വിതരണക്കാരായ ഉത്തര്‍പ്രദേശ് മാവൂ ജില്ലയിലെ അഷര്‍ ഫിലാല്‍ (43), മിഥിന്‍ സുല്‍കര്‍ (22), ജാഫര്‍ അഹ്മദ് ( 25) എന്നിവരെയാണ് കുറ്റിപ്പുറം എസ്.ഐ ബേബിയും സംഘവും അറസ്റ് ചെയ്തത്. ലഹരി ഉത്പന്നങ്ങള്‍ ട്രെയിന്‍ മാര്‍ഗം കുറ്റിപ്പുറത്തെത്തിച്ച് വില്പന നടത്തുന്നവരാണ് പിടിയിലായവര്‍. പെട്ടികളിലാക്കിയ ഉത്പന്നങ്ങള്‍ ഇന്നലെ പുലര്‍ച്ചെ റെയില്‍വെ മേല്‍പാലത്തിലൂടെ ഗോഡൌണുകളിലേക്ക് മാറ്റുന്നതിനിടെയാണ് മൂവര്‍ സംഘം പോലീസിന്റെ പിടിയിലായത്.













Discussion about this post