ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച പഠനത്തിനുള്ള സമിതിയെ പ്രധാനമന്ത്രി തീരുമാനിക്കണമെന്നു കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍. ഇക്കാര്യം ആവശ്യപ്പെട്ടു പവാര്‍ പ്രധാനമന്ത്രിക്കു കത്തയച്ചു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വിവിധ മന്ത്രാലയങ്ങള്‍ വ്യത്യസ്‌ത സമിതിയെ നിയോഗിക്കുന്നുണ്ട്. എന്നാല്‍ ഒരു സമിതിയുടെ ആവശ്യമേ ഉള്ളെന്നാണ് തന്റെ അഭിപ്രായമെന്നും പവാര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്‌തമാക്കി.
എന്‍ഡോസള്‍ഫാന്‍ വിഷയം പഠിക്കുന്നതിനുള്ള വിദഗ്‌ധ സമിതിയില്‍ നിന്നു ഡോ.സി.ഡി.മായിയെ ഒഴിവാക്കി പകരം ഒരു ആരോഗ്യ വിദഗ്‌ധനെ സമിതി അധ്യക്ഷനാക്കി നിയമിക്കുമെന്ന് ശരദ് പവാര്‍ എന്‍സിപി നേതാവ് എ.സി.ഷണ്‍മുഖ ദാസുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ ഉറപ്പു നല്‍കിയിരുന്നു.
Discussion about this post