തിരുവനന്തപുരം: ജാഗ്രതയാണ് മനുഷ്യാവകാശത്തിന്റെ ശക്തിയെന്നും അത് സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും മന്ത്രി കെ.എം.മാണി പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യാവകാശ ലംഘനത്തിനെതിരെ എല്ലാവരും ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി സി.കെ. പത്മാകരന്‍, കമ്മീഷന്‍ അംഗങ്ങളായ കെ.ഇ. ഗംഗാധരന്‍, ആര്‍. നടരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post