തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും ചെറു കാന്‍സര്‍ ചികിത്സാകേ ന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്തു മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ കോലിയ ക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ആര്‍സി സിയെ സംസ്ഥാ ന ഇന്‍സ്റിറ്റ്യൂട്ടാക്കി ഉയര്‍ത്തും. ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ തിരിച്ചറിയല്‍ കേന്ദ്രങ്ങള്‍ തുടങ്ങും. സംസ്ഥാനത്തുടനീളം 1200 സ്കൂള്‍ ഹെല്‍ത്ത് നഴ്സുമാരെ നിയമിക്കു മെന്നും മന്ത്രി വ്യക്തമാക്കി. നെടുമങ്ങാട് താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ ത്താന്‍ നടപടി സ്വീകരിക്കും. കോലിയക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കെട്ടിടം പണിയുന്നതിന് എന്‍ആര്‍എച്ച്എം ഫണ്ടില്‍ നിന്ന് തുക അനുവദി ക്കുമെന്നും മന്ത്രി കുട്ടിച്ചേര്‍ത്തു.













Discussion about this post