ശബരിമല: 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിനു സമാപനം കുറിച്ച് 26 ന് രാവിലെ 11.55നും ഉച്ചയ്ക്ക് ഒന്നിനുമിടയില്‍ മണ്ഡലപൂജ നടക്കും. തന്ത്രി കണ്ഠര് മഹേശ്വരരാണു മണ്ഡലപൂജയുടെ മുഹൂര്‍ത്തം കുറിച്ചത്. മണ്ഡലകാലത്തിന്റെ അവസാനദിവസം നടത്തുന്ന ഉച്ചപൂജയാണ് മണ്ഡലപൂജയായി ആഘോഷിക്കുന്നത്. അയ്യപ്പവിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തിയാണു മണ്ഡലപൂജ നടത്തുന്നത്.
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്നാരംഭിക്കുന്ന തങ്കഅങ്കി രഥയാത്ര 25ന് ഉച്ചയോടെ പമ്പയിലെത്തും. വൈകുന്നേരം അഞ്ചിനു ശരം കുത്തിയിലെത്തുന്ന തങ്കഅങ്കി ഘോഷയാത്രയെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളും മറ്റും ചേര്‍ന്ന് ആചാരപൂര്‍വം സ്വീകരിക്കും. തുടര്‍ന്ന് ശ്രീകോവിലിലെത്തിക്കുന്ന തങ്കഅങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. പിറ്റേന്ന് ഉച്ചപൂജയ്ക്ക് തങ്കഅങ്കി വീണ്ടും ചാര്‍ത്തിയാണു മണ്ഡലപൂജ നടത്തു ന്നത്.













Discussion about this post