Saturday, October 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കണ്ണൂര്‍ വിമാനത്താവളത്തിന്‌ തറക്കല്ലിട്ടു

by Punnyabhumi Desk
Dec 17, 2010, 03:49 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

കണ്ണൂര്‍: സംസ്‌ഥാനത്തെ നാലാമത്തെ വിമാനത്താവളത്തിനു മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ തറക്കല്ലിട്ടു. മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ സ്വാഗത ഭാഷണത്തോടെ തുടങ്ങിയ ചടങ്ങില്‍ കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ്‌, സംസ്‌ഥാന മന്ത്രിമാര്‍ തുടങ്ങിയവരും വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. അറുപത്‌ പേര്‍ക്കിരിക്കാവുന്ന വേദിയും പതിനായിരം പേര്‍ക്കുള്ള പന്തലുമാണ്‌ ഒരുക്കിയിരുന്നത്‌. പദ്ധതിയുടെ ചുറ്റുമതില്‍ നിര്‍മ്മാണ ഉദ്‌ഘാടനവും പുനരധിവസിപ്പിക്കുന്ന കുടുംബങ്ങള്‍ക്കുള്ള തീറാധാര കൈമാറ്റവും വിമാനത്താവള പ്രദേശത്ത്‌ വൃക്ഷതൈ വെച്ചു പിടിപ്പിക്കല്‍ കര്‍മ്മവും ഒപ്പം നടന്നു.
കേരളത്തിലെ ഏറ്റവും വലുതും ആധുനികവുമായ വിമാനത്താവളമാണു 2061 ഏക്കറില്‍ മൂര്‍ഖന്‍പറമ്പില്‍ ലക്ഷ്യമിടുന്നത്‌. 1287 ഏക്കര്‍ ഏറ്റെടുത്തു. രൂപരേഖയും അടങ്കലും തയാറാക്കാന്‍ കണ്‍സല്‍ട്ടന്‍സിയെ തീരുമാനിച്ചു. മികച്ച പുനരധിവാസ പാക്കേജ്‌ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ എളുപ്പമാക്കി. മൂന്നുവര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന വിമാനത്താവളത്തിന്‌ 1200 കോടി രൂപയാണു മതിപ്പു ചെലവ്‌. അതേസമയം തിരുവനന്തപുരം ഏവിയേഷന്‍ അക്കാദമിയുടെ ഒരു കേന്ദ്രം ഇവിടെ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്‌. വിനോദസഞ്ചാരികളെയും വടകര മുതല്‍ കാസര്‍കോട്‌ വരെയും കുടകില്‍ നിന്നുമുള്ള ഗള്‍ഫ്‌ യാത്രക്കാരെയുമാണ്‌ ആദ്യഘട്ടത്തില്‍ പ്രതീക്ഷിക്കുന്നത്‌.
ഇത്‌ ഇന്ത്യയിലെ ആദ്യ പരിസ്‌ഥിതി സൗഹൃദ വിമാനത്താവളമായിരിക്കും, 3400 മീറ്റര്‍ റണ്‍വെ, സമാന്തരമായി ഇതേ നീളത്തില്‍ പാര്‍ക്കിങ്‌ ബേയിലേക്കുള്ള ടാക്‌സി ട്രാക്ക്‌, കണ്‍വന്‍ഷന്‍ സെന്റര്‍, വന്‍കിട വ്യാപാരകേന്ദ്രങ്ങള്‍, വിമാന അറ്റകുറ്റപ്പണിക്കുള്ള മെയിന്റനന്‍സ്‌ ഹാങ്ങര്‍ തുടങ്ങിയവയുമുണ്ടാകും. വിമാനം ഇറങ്ങാനും ഉയരാനും സാധിക്കുന്ന തരത്തിലായിരിക്കും ടാക്‌സി ട്രാക്കിന്റെ നിര്‍മാണം. ഒരേസമയം ആയിരം യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന തരത്തില്‍ രാജ്യാന്തര, ആഭ്യന്തര ടെര്‍മിനലുകള്‍ യോജിപ്പിച്ചായിരിക്കും.
വടക്കന്‍ മലബാറിന്റെ വിനോദസഞ്ചാര മേഖലയിലും കൈത്തറി കയറ്റുമതിയിലും വിമാനത്താവളം വലിയ മാറ്റമുണ്ടാക്കുമെന്നു കരുതുന്നു. വിമാനത്താവളത്തിനു വേണ്ടി സംസ്‌ഥാന സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌ (കിയാല്‍) എന്ന കമ്പനി ഓഹരി സമാഹരണത്തിനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങളിലാണ്‌. കമ്പനിയില്‍ സര്‍ക്കാരിനും പൊതുമേഖലയ്‌ക്കുമായി 51% ഓഹരിയും സ്വകാര്യ, സഹകരണ മേഖലയ്‌ക്ക്‌ 49% ഓഹരിയുമാണ്‌ ഉണ്ടാവുക.

ShareTweetSend

Related News

കേരളം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

കേരളം

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

കേരളം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies