തൃശൂര്‍: നിരോധനം ലംഘിച്ച് തമിഴ്നാട്ടില്‍ നിന്നും കന്നുകാലികളെ കൊണ്ടുവന്ന ആറ് ലോറികള്‍ തൃശൂര്‍ പോലീസ് പിടിച്ചു. തൃശൂര്‍ ജില്ലയിലെ പുതുക്കാട്, കുതിരാന്‍ എന്നിവടങ്ങളില്‍ നിന്നും പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ നിന്നുമാണ് ലോറികള്‍ പിടിച്ചെടുത്തത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ കന്നുകാലികളെ പരിശോധിച്ചു. കുളമ്പുരോഗമുള്ള കന്നുകാലികളെ വ്യാപകമായി കേരളത്തിലേക്ക് കടത്തുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. പിടിച്ചെടുത്ത ലോറികള്‍ തമിഴ്നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.













Discussion about this post