മലപ്പുറം: ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്ക് പൈപ്പുകള്‍ മുറിച്ചു മാറ്റിയ നിലയില്‍. നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ ബ്രേക്ക് പൈപ്പുകളാണ് എന്‍ജിനടക്കം പത്ത് ബോഗികളുടെ ഇരുപത് ഭാഗങ്ങളില്‍ മുറിച്ചു മാറ്റിയതായി കണ്ടെത്തിയത്. 5 എംഎം മുതല്‍ 10 എംഎം വരുന്ന ബ്രേക്ക് പൈപ്പുകളാണ് മുറിച്ചു മാറ്റിയത്. സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് സൂചന. ബോധപൂര്‍വം ആരോ മുറിച്ചു മാറ്റിയതായാണു പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ 6.30നു നിലമ്പൂരില്‍ നിന്നു ഷൊര്‍ണൂരിലേക്കു പുറപ്പെടേണ്ട ട്രെയിന്‍ ബുധനാഴ്‌ച രാത്രി 9.30 നു സ്‌റ്റേഷനില്‍ വന്നു കിടക്കുകയായിരുന്നു. രാവിലെ പുറപ്പെടാനുളള തയാറെടുപ്പു നടത്തുന്നതിനിടെയാണ് ബ്രേക്ക് പൈപ്പുകള്‍ പൊട്ടിയതായി കണ്ടെത്തിയത്. റയില്‍വേ പ്രൊട്ടക്‌ഷന്‍ ഫോഴ്‌സിലെ ഒരു ഉദ്യോഗസ്‌ഥന്‍ മാത്രമാണു ട്രെയിനിനു കാവല്‍ ഉണ്ടായിരുന്നത്. ബ്രേക്ക് പൈപ്പുകള്‍ മുറിച്ചു മാറ്റിയാല്‍ ട്രെയിന്‍ നീങ്ങുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
നിലമ്പൂരില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്ക് പൈപ്പുകള്‍ മുറിച്ചു മാറ്റിയ സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്നു സംശയിക്കുന്നതായി പൊലീസ്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ സംഭവത്തില്‍ ഗൂഢാലോചന നടന്നതായി വ്യക്‌തമായി. മാവോയിസ്‌റ്റ് ബന്ദിന്റെ പശ്‌ചാത്തലത്തില്‍ അട്ടിമറി ശ്രമമാണോ നടന്നതെന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
ട്രെയിനിന്റെ ബ്രേക്ക് പൈപ്പുകള്‍ മുറിച്ചു മാറ്റിയ സംഭവം പ്രത്യേക സ്‌ക്വാഡ് അന്വേഷിക്കുമെന്ന് മലപ്പുറം എസ്‌പി കെ.സേതുരാമന്‍ അറിയിച്ചു. അന്വേഷണത്തിനു ഡിസിആര്‍ബി. ഡിവൈഎസ്‌പി കരീം നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനു പിന്നില്‍ സാമൂഹ്യദ്രോഹികളാണെന്നു കരുതുന്നതായി സേതുരാമന്‍ പറഞ്ഞു. കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ.അഹമ്മദ് സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Discussion about this post