തിരുവനന്തപുരം: സംസ്‌ഥാനത്തെ 80 % കിണറുകളിലും കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍. നാഷണല്‍ ഇന്‍സ്‌റ്റിട്യൂട്ട് ഓഫ് ഹൈഡ്രോളജിയുടെ പഠനത്തിലാണ് ഇതു കണ്ടെത്തിയതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ കോളിഫോം സാന്നിധ്യം ഒട്ടും ഉണ്ടാകാന്‍ പാടില്ലെന്നാണു ലോകാരോഗ്യസംഘടനയുടെ നിബന്ധന. വിസര്‍ജ്യങ്ങളിലൂടെയാണ് കോളിഫോം ബാക്‌ടീരിയകള്‍ വെള്ളത്തിലെത്തുന്നത്. കോളറ, ഡയേറിയ, ഡിസെന്‍ട്രി തുടങ്ങിയ രോഗങ്ങള്‍ക്ക് കോളിഫോം സാന്നിധ്യം കാരണമാകും.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 998 കിണറുകളില്‍ നടത്തിയ പഠനത്തിലാണ് 80% കിണറുകളിലും കോളിഫോം ബാക്‌ടീരിയ ഉള്ളതായി കണ്ടെത്തിയതെന്ന് മന്ത്രി അറിയിച്ചു. 2008 മുതല്‍ ഇതു പഠന വിധേയമാക്കിയതായി മന്ത്രി ചോദ്യോത്തര വേളയില്‍ പറഞ്ഞു. 396 കിണറുകള്‍ കേന്ദ്രീകരിച്ച് രണ്ടാം ഘട്ട പഠനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
Discussion about this post