തിരുവനന്തപുരം: നിയമന തട്ടിപ്പു കേസില്‍ സര്‍ക്കാര്‍ ശക്‌തമായ നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. പ്രശ്‌നത്തില്‍ സമഗ്രമായ അന്വേഷണമാണു നടക്കുന്നത്. വിഷയം ഗൗരവമായാണു സര്‍ക്കാര്‍ കാണുന്നത്. വയനാട് കലക്‌ടറെ അടക്കം സസ്‌പെന്‍ഡു ചെയ്‌തു കൊണ്ട് കര്‍ശനമായ നടപടി സ്വീകരിച്ചു. നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ടു പ്രതിപക്ഷം റവന്യൂമന്ത്രിക്കു നേരെ വിരല്‍ ചൂണ്ടുന്നതു പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കാനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വിഷയത്തില്‍ ശക്‌തമായ നടപടികള്‍ തുടരുമെന്നു മുഖ്യമന്ത്രി വ്യക്‌തമാക്കി. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
Discussion about this post