പാലക്കാട്: അട്ടപ്പാടിയില്‍ കാറ്റാടി കമ്പനിക്കു വേണ്ടി ഭൂമി കയ്യേറിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. കാറ്റാടി പദ്ധതിക്കു വേണ്ടി നടത്തിയ ഭൂമി കൈമാറ്റത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ അഗളി സബ് രജിസ്‌ട്രാറിനു വിജിലന്‍സ് നിര്‍ദേശം നല്‍കി. 147 ഭൂമി ഇടപാടുകളുടെ രേഖകളാണ് ആവശ്യപ്പെട്ടത്.












