ന്യൂഡല്‍ഹി: ലോട്ടറിക്കേസില്‍ നടപടിക്രമങ്ങള്‍ പാലിച്ച് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സി.ബി.ഐ അന്വേഷണം പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പി.ടി.തോമസ് എം.പിയ്‌ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. അന്യസംസ്ഥാന ലോട്ടറിക്കേസില്‍ സി.ബി.ഐ.അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു












