കൊച്ചി: മട്ടന്നൂര്‍ മാനഭംഗക്കേസില്‍ എട്ടു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസില്‍ 11 പേരെ വിട്ടയച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സിനിമയില്‍ അവസരം നല്കാമെന്നു വിശ്വസിപ്പിച്ച് മാനഭംഗപ്പെടുത്തിയതാണ് കേസ്.
കേസിലെ ഇടനിലക്കാരിയായ ഒന്നാം പ്രതി സോജ ജയിംസ് അഞ്ചു കേസുകളില്‍ കൂടി കുറ്റക്കാരിയാണെന്ന് കോടതി നിരീക്ഷിച്ചു. രണ്ടാ പ്രതി ദീപു എന്ന ദീപക് നാലു കേസുകളില്‍ പ്രതിയാണെന്നും കോടതി അറിയിച്ചു.
Discussion about this post