കൊച്ചി: ലോട്ടറി ഓര്‍ഡിനന്‍സിലെ വ്യവസ്‌ഥകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടു മേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതു ഹൈക്കോടതി ജനുവരി മൂന്നിലേക്കു മാറ്റി. ലോട്ടറി ഓര്‍ഡിനന്‍സിലെ വ്യവസ്‌ഥകള്‍ സംസ്‌ഥാനത്തിന്റെ അധികാര പരിധിക്കു പുറത്താണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മേഘയുടെ ഹര്‍ജി. ഓര്‍ഡിനന്‍സ് കേന്ദ്ര ലോട്ടറി നിയമത്തിന് വിധേയമാണെന്നായിരുന്നു സംസ്‌ഥാനത്തിന്റെ വാദം. കേന്ദ്ര സര്‍ക്കാരും ഓര്‍ഡിനന്‍സിനെ പിന്തുണച്ചിരുന്നു. ജസ്‌റ്റിസ് സി.കെ.അബ്‌ദുള്‍ റഹിമാണ് ഹര്‍ജി പരിഗണിക്കുന്നത്.
Discussion about this post