കൊച്ചി: സുരക്ഷാ വീഴ്ചയേറിയ കാക്കനാട് ജില്ലാ ജയിലില്‍ നിരീക്ഷണ ക്യാമറകള്‍ വരുന്നു. ജയില്‍ പുള്ളികളെയും അവരെ കാണാന്‍ എത്തുന്നവരെയും സസൂക്ഷ്മം നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ടി.പി. വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിവാദമായതോടെയാണ് കാക്കനാട് ജില്ലാ ജയിലിലും ക്യാമറക്ക് വഴിയൊരുങ്ങിയത്. മാസങ്ങള്‍ക്ക് മുന്‍പ് തീവ്രവാദ കേസിലെ പ്രതികള്‍ക്ക് പണം കൈമാറാന്‍ ശ്രമിച്ചത് േൈകയാടെ പിടികൂടിയിരുന്നു. കുറ്റ കൃത്യങ്ങള്‍ ഏറുന്നതിനാല്‍ ഉടന്‍ തന്നെ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. ക്യാമറകള്‍ സ്ഥാപിക്കുന്ന കെല്‍ട്രോണ്‍ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ജയിലിലെത്തി ഇതിനു എസ്റ്റിമേറ്റെടുത്തു. 48 ക്യാമറകള്‍ സ്ഥാപിക്കാനാണ് പദ്ധതിയിട്ടുള്ളത്. ജയിലിലെ അന്തേവാസികളെ പാര്‍പ്പിച്ചിരിക്കുന്ന മൂന്ന് ബ്ലോക്കുകളിലും മറ്റ് സ്ഥലങ്ങളിലും ക്യാമറ സ്ഥാപിക്കും. ജയിലിനുള്ളില്‍ ഇതിനായി കണ്ട്രോള് റൂം സ്ഥാപിക്കും. തടവറയ്ക്കുള്ളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് കണ്ടെത്താന്‍ പ്രത്യേക ഉപകരണം സ്ഥാപിക്കാനും ജയില്‍വകുപ്പ് പദ്ധതിയിട്ടിട്ടുണ്ട്.തീവ്രവാദ കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചിറ്റേത്തുകരയിലെ ജില്ലാ ജയിലില്‍ ഉണ്ട്. ജയില്‍ വാര്ഡന്മാരുടെ കുറവാണ് മറ്റൊരു ഭീഷണി. 30 വാര്ഡന്മാര് വേണ്ടിടത്തു 14 ഓളം പേര് മാത്രമാണുള്ളത്.
Discussion about this post