ന്യൂഡല്‍ഹി: ഔഷധക്കൂട്ട് അടങ്ങിയ പോഷകാഹാര സപ്ളിമെന്റ് വില്‍പ്പന നടത്തിയ കേസില്‍ പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ റാന്‍ബാക്സി കമ്പനി വിചാരണ നേരിടണമെന്നു സുപ്രീം കോടതി അറിയിച്ചു. കമ്പനിക്കെതിരേ കേരളത്തില്‍ രജിസ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന റാന്‍ബാക്സിയുടെ ആവശ്യം കോടതി തള്ളി. റാന്‍ബാക്സി ടാബ്ലറ്റില്‍ രാസവസ്തു അടങ്ങിയതായി പരിശോധനയില്‍ വ്യക്തമായിരുന്നു. റാന്‍ബാക്സിയുടെ റൊസാറ്റിന്‍ ജെല്‍ ടാബ് എന്ന പോഷകാഹാര സപ്ളിമെന്റില്‍ ഗ്ളുക്കോസമൈന്‍ സള്‍ഫേറ്റ് എന്ന ഔഷധ ഘടകം അടങ്ങിയതിനാണ് നടപടി. ഡ്രഗ് ആന്‍ഡ് കോസ്മെറ്റിക് ആക്ട് പ്രകാരം ലൈസന്‍സുണ്െടങ്കിലേ ഇത്തരം വസ്തുക്കള്‍ വില്‍ക്കാനാവു. എന്നാല്‍, റാന്‍ബാക്സിക്ക് പ്രിവന്‍ഷന്‍ ഓഫ് ഫുഡ് അഡള്‍ട്രേഷന്‍ നിയമ പ്രകാരമുള്ള ലൈസന്‍സ് മാത്രമാണുണ്ടായിരുന്നത്. ആഗോള തലത്തില്‍ ഉപയോഗിക്കുന്ന ഡയറ്ററി സപ്ളിമെന്റാണ് തങ്ങള്‍ വില്‍പന നടത്തിയതെന്നായിരുന്നു റാന്‍ബാക്സിയുടെ വാദം.
Discussion about this post