ശബരിമല: മണ്ഡലപൂജയ്‌ക്കും തങ്ക അങ്കി ദര്‍ശിക്കുന്നതിനുമായി ശബരിമലയില്‍ വന്‍ ഭക്‌തജനത്തിരക്ക്. പുല്ലുമേട് വഴിയുള്ള കാനനപാതയിലൂടെയും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത്. ഇത് സന്നിധാനത്ത് തിരക്ക് വര്‍ധിപ്പിച്ചു. സന്നിധാനത്തെ തിരക്ക് കണക്കിലെടുത്ത് പമ്പയില്‍ തീര്‍ഥാടകരെ തടഞ്ഞശേഷം പൊലീസ് ഘട്ടം ഘട്ടമായാണ് കടത്തിവിടുന്നത്. പമ്പയില്‍ നിന്നു തങ്ക അങ്കിക്കൊപ്പം മല കയറാനായി തീര്‍ഥാടകര്‍ കാത്തുനില്‍ക്കുന്നുണ്ട്. ക്യൂവില്‍ നില്‍ക്കുന്ന തീര്‍ഥാടകര്‍ക്ക് വെള്ളവും ബിസ്‌കറ്റും നല്‍കാനുള്ള ക്രമീകരണങ്ങളും ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post