ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ജലമെടുക്കുന്നത് ഔദ്യോഗികമായി ആരംഭിച്ചു. തമിഴ്‌നാട് ധനകാര്യപൊതുമരാമത്ത് മന്ത്രി ഒ. പനീര്‍ സെല്‍വത്തിന്റെ സാന്നിധ്യത്തിലാണ് ഷട്ടര്‍ തുറന്ന് ജലമൊഴുക്കി തുടങ്ങിയത്. സെക്കന്റില്‍ 200 ഘനയടി വെള്ളമാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നത്. ആദ്യമായാണ് കാലവര്‍ഷത്തിന് മുമ്പുതന്നെ വെള്ളം കൊണ്ടുപോകുന്നത്. മുന്‍കാലങ്ങളില്‍ വെള്ളക്കടത്ത് ജൂണ്‍ 25ന് ശേഷമായിരുന്നു. സുപ്രീംകോടതി വിധിക്ക് ശേഷം ഇപ്പോഴാണ് തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് ആരംഭിച്ചത്.












