ചാലക്കുടി: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നിറച്ച ഗുഡ്‌സ് ട്രെയിനില്‍നിന്നും പുക ഉയര്‍ന്നത് പരിഭ്രാന്തിപരത്തി. കൊരട്ടിക്കു സമീപം പൊങ്ങത്തുവെച്ചാണ് ഗുഡ്‌സ് ട്രെയിന്റെ രണ്ടാമത്ത വാഗണിന്റെ ബ്രേക്കി ന്റെ ഭാഗത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടനെ ട്രെയിന്‍ നിര്‍ത്തി റെയില്‍വെ ജീവനക്കാര്‍ചേര്‍ന്ന് തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മംഗലാപുരം ഭാഗത്തേക്ക് ഇന്ധനവുമായിപോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിലാണ് തീ പടര്‍ന്നത്. രാവിലെ 9.45നാണ് സംഭവം. പുക ഉയര്‍ന്ന വാഗണ്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷ നിലേക്കുമാറ്റിയിട്ടുണ്ട്.












