ന്യൂയോര്‍ക്ക്: ഇന്ത്യ-യുഎസ് നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായി യുഎസ് നയതന്ത്ര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും. യുഎസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വളാണ് ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തുന്നത്. നരേന്ദ്രമോഡി അധികാരമേറ്റതിനു ശേഷം ഇതാദ്യമായാണ് ഒരു യുഎസ് നയതന്ത്ര ഉദ്യോഗസ്ഥ ഇന്ത്യ സന്ദര്‍ശിക്കുന്നത്.
മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനാണ് ബിസ്വാള്‍ ഡല്‍ഹിലെത്തുന്നത്. പ്രാദേശിക വിഷയങ്ങളും നയതന്ത്രം മെച്ചപ്പെടുത്തുന്ന കാര്യങ്ങളുമായിരിക്കും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരുമായി ബിസ്വാള്‍ ചര്‍ച്ച ചെയ്യും. ചൈനയിലെ പര്യടനം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ബിസ്വാള്‍ ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്നത്.












