തിരുവനന്തപുരം: കേരളത്തില്‍ ഓടുന്ന ട്രെയിനുകള്‍ക്ക് അനുവദിച്ചിരുന്ന താത്കാലിക സ്റ്റോപ്പുകള്‍ നിറുത്തലാക്കാനുള്ള റെയില്‍വേയുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി. സദാനന്ദ ഗൗഡയ്ക്ക് കത്തെഴുതി.
എട്ട് പ്രധാനപ്പെട്ട സ്റ്റോപ്പുകള്‍ ഉള്‍പ്പെടെ കേരളത്തിലെ നാല്‍പ്പതോളം ട്രെയിന്‍ സ്റ്റോപ്പുകള്‍ നിറുത്തലാക്കാന്‍ റെയില്‍വേ നടപടി സ്വീകരിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി കത്തെഴുതിയത്. കേരളത്തിലെ ദീര്‍ഘദൂര, പ്രതിദിന ട്രെയിന്‍ യാത്രക്കാര്‍ നേരിടുന്ന ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഇത് ഇടയാക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.












