Monday, August 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വേനല്‍ മഴക്കെടുതി: കേന്ദ്രസംഘം ഇന്നെത്തും

by Punnyabhumi Desk
Jun 13, 2014, 12:51 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഏപ്രില്‍, മെയ് മാസങ്ങളില്‍ സംസ്ഥാനത്ത് വേനല്‍മഴമൂലമുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശൈലേഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ കേന്ദ്രസംഘം ഇന്ന് (ജൂണ്‍ 13) മുതല്‍ ജൂണ്‍ 15 വരെ കേരളത്തില്‍ സന്ദര്‍ശനം നടത്തുമെന്ന് റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.

വേനല്‍മഴയില്‍ 141.65 കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുളളതായി മേയ് 8 -ാം തീയതി തന്നെ ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരെ റവന്യു മന്ത്രി നേരില്‍ കണ്ട് ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടം വിലയിരുത്തുവാന്‍ കേന്ദ്രസംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തെത്തുന്ന സംഘം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയും റവന്യു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും തുടര്‍ന്ന് കൂടുതല്‍ നാശനഷ്ടമുണ്ടായ തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകള്‍ സംഘം സന്ദര്‍ശിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗം ഡോ. ശേഖര്‍ കുര്യാക്കോസ് സംഘത്തോടൊപ്പം ഉണ്ടാകും. തിരുവനന്തപുരം, ആലപ്പുഴ ജില്ലകള്‍ സന്ദര്‍ശിക്കുന്ന സംഘത്തില്‍ ശൈലേഷിന് പുറമേ പ്ലാനിംഗ് കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. എ. ചന്ദ്രശേഖര്‍, കേന്ദ്ര കൃഷി മന്ത്രാലയത്തില്‍ നിന്നുളള ആര്‍.പി. സിങ്ങ് എന്നിവരാണ് ഉളളത്. തിരുവനന്തപുരം ജില്ലയില്‍ 13-ാം തീയതിയും ആലപ്പുഴയില്‍ 14 -ാം തീയതിയുമാണ് സന്ദര്‍ശനം. വയനാട് ജില്ല സന്ദര്‍ശിക്കുന്ന സംഘത്തില്‍ കേന്ദ്ര കുടിവെളള – ശുചിത്വ മന്ത്രാലയത്തിലെ ജി. ബാലസുബ്രഹ്മണ്യം, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലെ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ആര്‍.പി. സിങ്, കേന്ദ്ര ധനകാര്യ കമ്മീഷനിലെ മുകേഷ് കുമാര്‍, കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ പ്രസന്ന. വി.എസ് എന്നിവരാണുളളത്. 14-ാം തീയതിയാണ് സംഘം വയനാട് സന്ദര്‍ശിക്കുന്നത്.

കേന്ദ്രത്തിനു സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ വിവിധ ജില്ലകളില്‍ കണക്കാക്കപ്പെട്ട നാശനഷ്ടം ഇപ്രകാരമാണ് – തിരുവനന്തപുരം- 52.38 കോടി, കൊല്ലം – 09.38 കോടി, പത്തനംതിട്ട – 09.16 കോടി, ആലപ്പുഴ – 11.65 കോടി, കോട്ടയം- 04.85 കോടി, ഇടുക്കി- 04.82 കോടി, എറണാകുളം- 13.08 കോടി, തൃശൂര്‍ – 10.33 കോടി, പാലക്കാട്-00.98 കോടി, മലപ്പുറം- 00.85 കോടി, കോഴിക്കോട്-01.98 കോടി, വയനാട് -10.04 കോടി, കണ്ണൂര്‍- 07.39 കോടി, കാസര്‍ഗോഡ് – 02.62 കോടി മൃഗസംരക്ഷണ രംഗത്തെ നാശനഷ്ടം 02.07 കോടി രൂപ ഉള്‍പ്പെടെ 141.65 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കേന്ദ്രത്തെ അറിയിച്ചിട്ടുളളതെന്നും മന്ത്രി പറഞ്ഞു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies