തിംബു: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഭൂട്ടാനിലെത്തി. ഭൂട്ടാനിലെ രാജകുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിക്ക് ഉജ്ജ്വലമായ വരവേല്‍പ്പ് നല്കി. സ്ഥാനമേറ്റതിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ വിദേശ സന്ദര്‍ശനമാണിത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് തുടങ്ങിയവരും ഒപ്പമുണ്ട്. ഭൂട്ടാന് രാജാവ് ജിഗ് മെ ഖേസര്‍ നാമ്ഗെയില്‍ വാംഗ്ചുക്, പ്രധാനമന്ത്രി ഷെറിംഗ് തോഗ്ബേ തുടങ്ങിയവരുമായി മോഡി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യവസായ ബന്ധം മെച്ചപ്പെടുത്തുന്നതാണ് കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം.
നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനു ക്ഷണം ലഭിച്ചെത്തിയ ലോക നേതാക്കോളോടൊപ്പം ഭൂട്ടാന് പ്രധാനമന്ത്രി ഷെറിംഗ് ടോഗ്ബെയുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പു വിജയത്തില്‍ മോഡിയെ ഭൂട്ടാന് രാജാവ് ഫോണില്‍ അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച മോഡി ഭൂട്ടാന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
Discussion about this post