കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തു മണ്ണിട്ടുനികത്തിയ തോടും ചാലും പൂര്‍വസ്ഥിതിയിലാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പദ്ധതിപ്രദേശത്തെ പ്രധാന ജലസ്രോതസായ കോഴിത്തോടും ചാലും നികത്തിയതോടെ ജലക്ഷാമം രൂക്ഷമായെന്നു ചൂണ്ടിക്കാട്ടി തദ്ദേശവാസിയായ മോഹനന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റീസ് എ.എം. ഷെഫീഖ് ഉത്തരവിട്ടു. 6.34 ഏക്കര്‍ വരുന്ന തോടും ചാലും ഒരു മാസത്തിനകം മണ്ണുമാറ്റി പഴയ രീതിയിലാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് ഒരു മാസത്തിനകം നടപ്പാക്കാനാണു ജില്ലാ കളക്ടറോടു കോടതി നിര്‍ദേശിച്ചി ട്ടുള്ളത്.
ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നിര്‍ദേശപ്രകാരം നേരത്തേ തോടും ചാലും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. സ്ലാബിട്ടു തോടും ചാലും നിലനിര്‍ത്തുമെന്ന് ആദ്യം പറഞ്ഞതിനു വിരുദ്ധമായി പിന്നീടു നികത്തിയെന്നും അതോടെ പ്രദേശത്തെ കുടിവെള്ള സ്രോതസ് പാടേ നിലച്ചെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചിരുന്നു.
Discussion about this post