Friday, October 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ടെക്‌നോപാര്‍ക്ക് പരിസരം സുരക്ഷാവലയത്തിലാക്കും: ആഭ്യന്തര മന്ത്രി

by Punnyabhumi Desk
Jun 17, 2014, 06:00 pm IST
in കേരളം

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് പരിസരം രാപകല്‍ സുരക്ഷാ വലയത്തിലാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെ പ്രദേശങ്ങള്‍ ഇനി മുതല്‍ പോലീസ് നിരീക്ഷണത്തിലാകും. ടെക്‌നോപാര്‍ക്ക് പോലീസ് എയ്ഡ് പോസ്റ്റില്‍ പകല്‍ മൂന്ന് മണി മുതല്‍ ഒരു വനിതാ എസ്.ഐ. യുടെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെക്‌നോപാര്‍ക്കില്‍ വനിതാ സൗഹൃദ ആട്ടോറിക്ഷാ പ്രീപെയ്ഡ് കൗണ്ടര്‍, പോലീസ് എയ്ഡ് പോസ്റ്റ് എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

നാല് ബൈക്കുകളിലായി ടെക്‌നോപാര്‍ക്ക് പരിസരത്ത് പോലീസ് റോന്ത് ചുറ്റും. പ്രധാന കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുളളവയില്‍ നടപടി എടുക്കും. ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ് എയ്ഡ് പോസ്റ്റിലേക്ക് എ.ആര്‍.ക്യാമ്പില്‍ നിന്നും 20 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ മാറിമാറി ഡ്യൂട്ടിയില്‍ ഉണ്ടാകും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ചേര്‍ത്ത് പോലീസ് കമ്മീഷണറേറ്റ് വേണമെന്ന ആവശ്യം ചര്‍ച്ചയിലാണെന്നും മന്ത്രി പറഞ്ഞു. ഇത് നടപ്പിലാകാതെ വന്നാല്‍ പോലീസ് ഡിവിഷന്റെ കാര്യം പരിഗണിക്കും. 17 ദിവസം മുമ്പ് ടെക്‌നോപാര്‍ക്ക് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത തീരുമാനമനുസരിച്ചാണ് പ്രീപെയ്ഡ് ആട്ടോകൗണ്ടറും എയ്ഡ് പോസ്റ്റും സ്ഥാപിച്ചതെന്നും ഇത് പോലീസിന്റെ കാര്യക്ഷമതയുടെ ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. സ്ഥലം എം.എല്‍.എ. എം.എ.വാഹിദ് അധ്യക്ഷത വഹിച്ചു. മേയര്‍ കെ.ചന്ദ്രിക ആട്ടോറിക്ഷ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പോലീസ് മേധാവി രാജ് പാല്‍ മീണ, ടെക്‌നോപാര്‍ക്ക് സി.ഇ.ഒ. ഗിരീഷ് ബാബു, ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies