Monday, October 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വനിതാ കമ്മിഷന്റെ ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി

by Punnyabhumi Desk
Jun 21, 2014, 08:27 am IST
in മറ്റുവാര്‍ത്തകള്‍

Sheela_Dikshitതിരുവനന്രാതപുരം: ഇന്ത്യയില്‍  മതിയായ തൊഴിലവസരങ്ങളുണ്ടായിട്ടും സ്ത്രീകള്‍ വിദേശരാജ്യങ്ങളില്‍ ജോലി തേടിപ്പോകുന്നതിന്റെ കാരണങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കണമെന്ന് ഗവര്‍ണര്‍ ഷീലാ ദീക്ഷിത് ആവശ്യപ്പെട്ടു. ദേശീയ വനിതാ കമ്മിഷനും സംസ്ഥാന വനിതാ കമ്മിഷനും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. സ്ത്രീകള്‍ ലോകത്തിന്റെ ഏതുഭാഗത്തും വിവേചനങ്ങള്‍ക്കിരയാവുകയാണ്. മെച്ചപ്പെട്ട തൊഴിലും ഉയര്‍ന്ന വേതനവും പ്രതീക്ഷിച്ച് പുറം രാജ്യങ്ങളിലേക്ക് പോകുന്ന സ്ത്രീകള്‍ വിവിധതരം ചൂഷണങ്ങള്‍ക്കും ഇരയാവുന്നു. രാജ്യത്തിനുള്ളിലും സ്ത്രീകള്‍ക്ക് അര്‍ഹമായവ നിഷേധിക്കുന്നു. അതേ സമയം അവകാശങ്ങള്‍ക്കും തുല്യനീതിക്കും വേണ്ടി സ്ത്രീകള്‍ ശബ്ദമുയര്‍ത്തിയാല്‍ അത് അവഗണിക്കാന്‍ സമൂഹത്തിന് കഴിയില്ലെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പുറം രാജ്യങ്ങളില്‍ തൊഴില്‍ തേടിപ്പോവുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നയതന്ത്ര സെല്ലുകള്‍ ആരംഭിക്കണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള കര്‍മ്മ പദ്ധതിയുമുണ്ടാവണം. വിദേശങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കായി നോര്‍ക്ക നിരവധി നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്യ സംസ്ഥാനത്തൊഴിലാളികള്‍ കേരളത്തിന്റേ വികസനപ്രക്രിയയില്‍ നിര്‍ണ്ണായകമായ സംഭാവനകളാണ് നല്‍കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം അന്യസംസ്ഥാനത്തു നിന്നും തൊഴില്‍തേടിയെത്തുന്നവരുടെ പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍ തേടി ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങളിലെത്തുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളും സുരക്ഷയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന സെമിനാറിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി ഡോ.എം.കെ.മുനീര്‍ മുഖ്യപ്രഭാഷണം നടത്തി. വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ കെ.സി.റോസക്കുട്ടി, ദേശീയ വനിതാ കമ്മിഷന്‍ അംഗങ്ങളായ ഡോ.ചാരു വാലിഖന്ന, ഷാമിനാ ഷഫീക്ക്, ആന്ധ്രാപ്രദേശ് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ ഡോ.ത്രിപുരാനാ വെങ്കട്ടരത്‌നം, സംസ്ഥാന വനിതാ കമ്മിഷന്‍ സെക്രട്ടറി കെ.കെ.പ്രസന്ന കുമാര്‍ തുടങ്ങിയര്‍ പങ്കെടുത്തു. 

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies