തിരുവനന്തപുരം: റെയില്‍വേ നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് യുവജന സംഘടനകള്‍ ട്രെയിന്‍ തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, എഐവൈഎഫ് എന്നീ സംഘടനകളാണ് പ്രതിഷേധിച്ചത്. കേരള എക്‌സ്പ്രസ് തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്ര മോഡിക്കെതിരേ മുദ്രാവാക്യം മുഴക്കി. റെയില്‍വേ പോലീസ് പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
യൂത്ത് കോണ്‍ഗ്രസിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. അന്‍പതോളം പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തിയാണ് പ്രതിഷേധിച്ചത്.
Discussion about this post