ന്യൂഡല്‍ഹി: ആഭ്യന്തര കലാപം നടക്കുന്ന ഇറാക്കിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും തട്ടിക്കൊണ്ടു പോയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൂടുതല്‍ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യം കാണിച്ചിട്ടുണ്ടെന്നും തുര്‍ക്കി കമ്പനിയില്‍ ജോലിചെയ്യുന്ന 49 പേര്‍ തിങ്കളാഴ്ച മടങ്ങിയെത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പതിനായിരത്തോളം ഇന്ത്യക്കാരാണ് ഇറാക്കില്‍ ജോലിചെയ്യുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ളവരെ ഐക്യരാഷ്ട്ര സംഘടനയുടെയും മനുഷ്യാവകാശ സംരക്ഷണ സംഘടനയായ ഇന്റര്‍നാഷണല്‍ റെഡ്‌ക്രോസിന്റെയും സഹായത്തോടെയാണ് നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നത്.












