ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 33 എംബസികള്‍ക്ക് ബോംബ് ഭീഷണി. ബോംബ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ കത്തുകള്‍ എംബസികള്‍ക്കു ലഭിച്ചു. ഭീഷണിയുടെ അടിസ്ഥാനത്തില്‍ എംബസികളിലെ സുരക്ഷ ശക്തമാക്കി. കത്തിന്റെ ഉറവടം ഉടന്‍ കണ്ടെത്തുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, കത്തിലെ കൂടുതല്‍ വിവരങ്ങള്‍ ഇന്റലിജന്‍സ് പുറത്തുവിട്ടിട്ടില്ല.












