ന്യൂഡല്‍ഹി: പുതുക്കിയ റെയില്‍വെ നിരക്ക് പ്രാബല്യത്തില്‍ വന്നു. യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവുമാണ് കൂടിയിട്ടുള്ളത്. റിസര്‍വ് ചെയ്യാത്ത യാത്രയ്ക്ക് ഈ മാസം 28 മുതലേ പുതിയ നിരക്ക് ഈടാക്കൂവെന്നും തീരുമാനിച്ചിട്ടുണ്ട്. സീസണ് ടിക്കറ്റിലെ വര്‍ധനയും മറ്റ് ടിക്കറ്റുകളിലേത് പോലെ 14.2 ശതമാനമാക്കാന്‍ തീരുമാനിച്ചത്. നേരത്തേ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ കൂട്ടിയ നിരക്കുകള്‍ യാത്രാവേളയില്‍ നല്‍കേണ്ടിവരും. കനത്ത പ്രതിസന്ധി നേരിടുന്ന റെയില്‍വേയെ രക്ഷിക്കാന്‍ വേണ്ടിയാണ് നടപടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.
അതേസമയം സബര്‍ബന്‍ ട്രെയിനുകളില്‍ എണ്‍പത് കിലോമീറ്റര്‍ വരെയുള്ള സെക്കന്റ് ക്ളാസ് യാത്രയെ നിരക്കുവര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള എന്‍.ഡി.എ എം.പിമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനം.
Discussion about this post