തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി തുടരാന്‍ താല്‍പര്യമില്ലെന്ന് ഋഷിരാജ് സിംഗ്. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരില്‍ കണ്ടാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. കാറുകളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമീഷണറായ ഋഷിരാജ് സിങ് ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവ് പിന്‍വലിച്ചു. തുടര്‍ന്നാണ് ഋഷിരാജ് സിംഗും സര്‍ക്കാരും തമ്മില്‍ അകന്നതെന്നാണ് സൂചന. കഴിഞ്ഞ ഇരുപതാം തീയതി മുതല്‍ ഒരു മാസമായി അവധിയിലാണ് ഋഷിരാജ് സിംഗ്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നില്ല അവധിയില്‍ പ്രവേശിച്ചതെന്ന് കഴിഞ്ഞ ദിവസം കേരളത്തില്‍ തിരിച്ചെത്തിയ ഋഷിരാജ് സിംഗ് മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. അതേസമയം ഋഷിരാജ് സിംഗ് മികച്ച ഉദ്യോഗസ്ഥനാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
Discussion about this post