Thursday, September 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഹയര്‍ സെക്കന്‍ഡറി:പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസം

by Punnyabhumi Desk
Jun 26, 2014, 04:19 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവൃത്തിദിനം സര്‍ക്കാരിന് യാതൊരുവിധ അധിക സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാകാന്‍ പാടില്ലന്ന വ്യവസ്ഥയ്ക്ക് വിധേയമായി ജൂലൈ ഒന്ന് മുതല്‍ ശനിയാഴ്ച ഒഴിവാക്കി ആഴ്ചയില്‍ അഞ്ച് ദിവസമാക്കി അംഗീകരിച്ച് ഉത്തരവായി. തിങ്കള്‍ മുതല്‍ വ്യാഴം വരെയുളള സമയക്രമം ചുവടെ..

രാവിലെ ഒമ്പത് മണിമുതല്‍ 9.45 വരെ 45 മിനിട്ട്, രണ്ടാം പിരീഡ് 9.45 മുതല്‍ 10.25 വരെയും മൂന്നാം പിരീഡ് 10.25 മുതല്‍ 11.05 വരെയും നാലാം പിരീഡ് 11.10 മുതല്‍ 11.50 വരെയും അഞ്ചാം പിരീഡ് 11.50 മുതല്‍ 12.30 വരെയും 40 മിനിട്ടുവീതമായിരിക്കും. 12.30 മണിമുതല്‍ 1.05 വരെ 35 മിനിട്ട് (ലഞ്ച്‌ബ്രേക്ക്). ആറാം പിരീഡ് 1.05 മുതല്‍ 1.45 വരെയും ഏഴാം പിരീഡ് 1.45 മുതല്‍ 2.25 വരെയും എട്ടാം പിരീഡ് 2.25 മുതല്‍ 3.05 വരെയും 40 മിനിട്ട് വീതവും ഒമ്പതാം പിരീഡ് 3.10 മുതല്‍ 3.45 വരെ 35 മിനിട്ടും പത്താം പിരീഡ് 3.45 മുതല്‍ 4.30 വരെ 45 മിനിട്ടുമായിരിക്കും. വെള്ളിയാഴ്ച ഒന്നാം പിരീഡ് ഒമ്പത് മണിമുതല്‍ 9.55 വരെ 55 മിനിട്ടും രണ്ടാം പിരീഡ് 9.55 മുതല്‍ 10.45 വരെ 50 മിനിട്ടും മൂന്നാം പിരീഡ് 10.50 മുതല്‍ 11.40 വരെയും നാലാം പിരീഡ് 11.40 മുതല്‍ 12.30 വരെയും 50 മിനിട്ട് വീതവും. 12.30 മുതല്‍ രണ്ട് മണിവരെ 90 മിനിട്ട് (ലഞ്ച്‌ബ്രേക്ക്). അഞ്ചാം പിരീഡ് രണ്ട് മണിമുതല്‍ 2.50 വരെയും ആറാം പിരീഡ് 2.50 മുതല്‍ 3.40 വരെയും 50 മിനിട്ട് വീതവും. ഏഴാം പിരീഡ് 3.45 മുതല്‍ 4.30 വരെ 45 മിനിട്ടുമായിരിക്കും. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് പ്രൊഫ. പി.ഒ.ജെ.ലബ്ബയുടെ നേതൃത്വത്തില്‍ നാലംഗ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ലബ്ബ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകളിലൊന്ന് ശനിയാഴ്ച ഒഴിവാക്കി പ്രവൃത്തി ദിവസം അഞ്ചായി കുറയ്ക്കുക എന്നതാണ്. ആഴ്ചയില്‍ ആറ് പ്രവൃത്തി ദിനങ്ങളിലായി 47 പിരീഡുകളാണ് അധ്യയനത്തിനായി നിലവില്‍ നിജപ്പെടുത്തിയിരിക്കുന്നത്. പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാകുമ്പോള്‍ ശനിയാഴ്ച നഷ്ടപ്പെടുന്ന സമയം തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണിമുതല്‍ വൈകുന്നേരം 4.30 വരെയായി ക്രമീകരിക്കാമെന്ന ശുപാര്‍ശ ഇതു സംബന്ധിച്ച് പഠിക്കുന്നതിന് നിയോഗിച്ച ഉദ്യോഗസ്ഥതല സമിതിയും നിര്‍ദ്ദേശിച്ചു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച ഒഴിവാക്കി പ്രവൃത്തി ദിവസങ്ങള്‍ അഞ്ചാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies