തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപികയെ നഗരത്തിലെ തന്നെ മോഡല്‍ സ്‌കൂളിലേക്ക് മാറ്റി നിയമിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. അപ്പീല്‍ പരിഗണിച്ചാണ് നടപടിയെന്നും വിദ്യാഭാസമന്ത്രിയുമായി ആലോചിട്ടാണ് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അതേസമയം അനാവശ്യ സ്ഥലം മാറ്റം റദ്ദാക്കണമെന്നും അക്കാദമിക് തലത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും കാണിച്ച് ഊര്‍മിളാ ദേവി കൊടുത്ത പരാതി സ്‌റ്റേറ്റ് അഡ്മിനിട്രേററിവ് ട്രീബ്യൂലിന്റെ പരിഗണനയിലാണ്.
അധ്യാപിക ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഊര്‍മിളാ ദേവിയെ നഗരത്തിലെ തന്നെ മറ്റൊരു സ്‌കൂളിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. ഡിസ്ട്രിക്ട് ഫോര്‍ ഇംഗ്ലീഷിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സ്‌കൂളിലെത്തിയ മന്ത്രിയെ പൊതുവേദിയില്‍ അപമാനിച്ചുവെന്ന ആരോപണത്തില്‍ കഴിഞ്ഞ ആഴ്ചയാണ് അധ്യാപികയെ സ്ഥലംമാറ്റിയത്. സ്ഥലമാറ്റ നടപടി പുനപരിശോധിക്കില്ലെന്ന് മുഖ്യമന്ത്രി ആദ്യം നിലപാട് എടുത്തെങ്കിലും അധ്യാപിക ഖേദം പ്രകടിപ്പിച്ചതോടെ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയായിരുന്നു. ജനരോഷം പൊട്ടിപ്പുറപ്പെട്ടതോടെ വിഷയത്തില്‍ കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും ചര്‍ച്ച നടത്തിയിരുന്നു.
നേരത്തെ നഗരത്തില്‍ നിന്നും 35 കിലോ മീററര്‍ അകലെയുളള അയിര സ്‌കൂളിലേക്കാണ് ഊര്‍മിളാദേവിയെ സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാല്‍ രോഗിയാണെന്നതും ചികിത്സയില്‍ കഴിയുന്നതും കണക്കിലെടുത്ത് നഗരത്തിലെ തന്നെ മറ്റ് സ്‌കൂളിലേക്ക് സ്ഥലം മാറ്റുകയായിരുന്നു സര്‍ക്കാര്‍ നടപടി.
Discussion about this post