ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശശി തരൂര്‍ ഇടപെട്ടെന്ന ആരോപണം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നിഷേധിച്ചു. സ്വാഭാവിക മരണമെന്ന രീതിയിലുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി തന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന, പോസ്റ്റ്‌മോര്‍ട്ടത്തിനു നേതൃത്വം നല്‍കിയ ഡോ. സുധീര്‍ ഗുപ്തയുടെ ആരോപണം എയിംസ് തള്ളിക്കളഞ്ഞു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും എയിംസ് ഫോറന്‍സിക് വിഭാഗം അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ എയിംസ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post