Sunday, June 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നിര്‍മ്മാണ മേഖലയിലെ സ്തംഭനമൊഴിവാക്കാന്‍ സത്വര നടപടിയെടുക്കും – മുഖ്യമന്ത്രി

by Punnyabhumi Desk
Jul 3, 2014, 04:21 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയിലെ സ്തംഭനമൊഴിവാക്കാന്‍ സത്വരനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാറ, മണല്‍ എന്നിവ ഉള്‍പ്പെടെ നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കുന്നതിലെ തടസ്സവും ഇവ കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന അനാവശ്യ തടസ്സങ്ങളും നീക്കുന്നതിന് നടപടിക്രമങ്ങള്‍ ലളിതമാക്കാനാവശ്യമായവ സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടത്തിയ നിര്‍മ്മാണ തൊഴിലാളി നേതാക്കളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. സംസ്ഥാനത്ത് റെയില്‍വേ നടത്താനിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മൂന്നിലൊന്ന് മാത്രമാണ് പൂര്‍ത്തിയാക്കാനായത്. സാധനസാമഗ്രികളുടെ ലഭ്യതയിലും അവ കൊണ്ടുപോവുന്നതിലുമുള്ള തടസ്സമാണ് കാരണം – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പരിസ്ഥിതിയ്ക്ക് ദോഷം തട്ടാതെ നടപടിക്രമങ്ങള്‍ ലളിതമാക്കിയാല്‍ മാത്രമേ നിര്‍മ്മാണ രംഗത്തെ സ്തംഭനത്തിന് പരിഹാരമാവൂ എന്നും യോഗം വിലയിരുത്തി. അന്യസംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും മണല്‍ എത്തിക്കാന്‍ നടപടിക്രമങ്ങള്‍ ലളിതവത്ക്കരിച്ചത് വ്യവസായമന്ത്രി വിശദീകരിച്ചു. മണ്ണ് പരിശോധന, കസ്റ്റംസ് ക്ലിയറന്‍സ് എന്നിവയിലെ തടസ്സം നീക്കാന്‍ ശ്രമം തുടരുമെന്നും മന്ത്രി പറഞ്ഞു. മണല്‍വാരല്‍ ഉള്‍പ്പെടെ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.

വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളായ എളമരം കരീം എം.എല്‍.എ എം.ചന്ദ്രശേഖരന്‍, എ.സി.ജോസ്, സി.പി.കുഞ്ഞമ്മദ്, സി.അബ്ദുള്‍ നാസര്‍, എം.കെ.കണ്ണന്‍, നെടുവത്തൂര്‍ സുന്ദരേശന്‍, മലയിന്‍കീഴ് ചന്ദ്രശേഖരന്‍ നായര്‍, എം.സുജനപ്രിയന്‍, കെ.എക്‌സ്.സേവ്യര്‍, ടി.വി.പുരം രാജു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies