തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഇന്ന് (ജൂലൈ 4) രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയേഴ്‌സ് ഹാളില്‍ പബ്‌ളിക്ക്ഹിയറിംഗ് നടത്തും. പൊതുജനങ്ങള്‍, ബന്ധപ്പെട്ട സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കമ്മിഷന്‍ സ്വീകരിക്കും. നിര്‍ദ്ദേശങ്ങള്‍ ഹിയറിംഗ് വേളയില്‍ നേരിട്ട് നല്കാം. വിശദവിവരങ്ങള്‍ കമ്മിഷന്റെwww.erckerala.org ല്‍ ലഭിയ്ക്കും.












