ആലപ്പുഴ: അറുപത്തി രണ്ടാമത് നെഹ്രു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാന്‍ പബ്ളിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനാടിസ്ഥാത്തില്‍ മത്സരം നടത്തുന്നു. എ-4 സൈസ് ഡ്രോയിങ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികള്‍ മൗലികമായിരിക്കണം. എന്‍ട്രികള്‍ അയയ്ക്കുന്ന കവറില്‍ ’62-ാമത് നെഹ്രു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന രചനയ്ക്ക് 5,001 രൂപ പുരസ്കാരം നല്‍കും. സൃഷ്ടികള്‍ മൗലികമല്ലെന്നു ബോധ്യപ്പെട്ടാല്‍ എന്‍ട്രികള്‍ തള്ളിക്കളയാനുള്ള അധികാരവും സമ്മാനാര്‍ഹമായ രചനയുടെ പൂര്‍ണ അവകാശവും നെഹ്രു ട്രോഫി പബ്ളിസിറ്റി കമ്മിറ്റിയില്‍ നക്ഷിപ്തമായിരിക്കും. വിധിിര്ണയസമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എന്‍ട്രികള്‍ ജൂലൈ 14നു വൈകിട്ട് അഞ്ചിനു മുമ്പ് കണ്‍വീനര്‍, നെഹ്രു ട്രോഫി പബ്ളിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റേഷന്, ആലപ്പുഴ -688 001 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരത്തിന് 0477 2251349 എന്ന ഫോണില്‍ ബന്ധപ്പെടുക.
Discussion about this post