ബാല്താല്(ജമ്മു): അമര്‍നാഥ് തീര്‍ത്ഥാടനത്തിനെത്തിയ 32 മലയാളികളടങ്ങിയ സംഘം ബാല്‍താലില്‍ കുടുങ്ങിയതായി വിവരം ലഭിച്ചു. പ്രാദേശിക സംഘര്‍ഷങ്ങളെ തുടര്‍ന്ന് സ്ഥലത്ത് പ്രദേശവാസികള്‍ കല്ലേറും തീവയ്പ്പും നടത്തുന്നതിനെ തുടര്‍ന്നാണ് തീര്‍ഥാടകര്‍ ആശങ്കയിലാണ്. തീര്‍ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്ന സിക്കുകാരും ബാല്‍താലിലെ കുതിരക്കാരും കച്ചവടക്കാരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷം നടന്നത്. തീര്‍ഥാടകര്‍ക്ക് ശ്രീനഗറിലേക്ക് പോകുന്നതിനായി നിര്‍ത്തിയിരുന്ന ബസുകള്‍ക്ക് നേരെയും രൂക്ഷമായ കല്ലേറു നടന്നു. സംഭവത്തെ തുടര്‍ന്ന് അടിയന്തിരനടപടി സ്വീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post