Tuesday, October 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

റോഡ് സുരക്ഷ സംവിധാനങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പു വരുത്തും: രമേശ് ചെന്നിത്തല

by Punnyabhumi Desk
Aug 7, 2014, 05:51 pm IST
in കേരളം

തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പു വരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ ട്രാഫിക് പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

റോഡ് സുരക്ഷക്കും ഗതാഗത നിയന്ത്രണത്തിനുമായി സ്ഥാപിച്ചിരിക്കുന്ന സിഗ്നലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കും. ഹംബുകള്‍ ദൂരരെനിന്നുതന്നെ കാണുന്ന രീതിയില്‍ ചിഹ്നങ്ങളും അടയാളങ്ങളും രേഖപ്പെടുത്തും. എല്ലാ ഡിവൈഡറുകളിലും റിഫ്‌ളക്ടറുകള്‍ സ്ഥാപിക്കുന്നതിനും ഡിവൈഡര്‍ അകലെ നിന്നു തന്നെ തിരിച്ചറിയാന്‍ അവയ്ക്ക് മുന്നില്‍ ത്രികോണ അടയാളമിടാനും നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഡിവൈഡറില്ലാത്ത വീതിയുള്ള റോഡുകളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കും. റോഡ് സുരക്ഷാ അടയാളങ്ങളും ദിശാ ബോര്‍ഡുകളും കാണാന്‍ കഴിയാത്ത രീതിയില്‍ മറയ്ക്കുന്ന മരചില്ലകളും ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്യും. മദ്യപിച്ച് വാഹനമോടിക്കുന്നവരെയും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടി സ്വീകരിക്കും. അമിതവേഗത്തിത്തിലും അനുവദിച്ച സമയ പരിധി ലംഘിച്ചും ഓടിക്കുന്ന ടിപ്പര്‍ ലോറികളും, ജെ സി ബികളും കസ്റ്റഡിയില്‍ എടുക്കും. സിഗ്നലുകളും ട്രാഫിക് നിയന്ത്രണ രേഖകളും തെറ്റിച്ച് വാഹനമോടിക്കുന്നവരില്‍ നിന്നും പിഴയിടാനും യോഗത്തില്‍ തീരുമാനമായി.

ഹൈവേയിലുടെയും ബൈപാസുകളിലൂടെയുമുള്ള മത്സരയോട്ടം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ഹൈസ്പീഡ് ബൈക്ക് റേസിംഗുകാര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. സ്‌കൂള്‍ ജംഗ്ഷനുകളില്‍ രാവിലെയും വൈകുന്നേരവും ട്രാഫിക്ക് വാര്‍ഡന്‍മാരെയും ഹോംഗാര്‍ഡുകളെയും നിയമിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫിറ്റ്‌നസില്ലാതെ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ബസുകള്‍ ആറു മാസത്തിലൊരിക്കല്‍ ഫിറ്റ്‌നസ് പരിശോധനക്ക് വിധേയമാക്കും പ്രവര്‍ത്തനക്ഷമമല്ലാത്ത ക്യാമറകള്‍ ഉടന്‍ മാറ്റി സ്ഥാപിക്കാനും ആഭ്യന്തരമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആഭ്യന്തര സെക്രട്ടറി നിവേദിതാ പി ഹരന്‍, ട്രാന്‍സ്‌ഫോര്‍ട്ട് കമ്മീഷ്ണര്‍ ശ്രീലേഖ, എ ഡി ജി പി മാരായ എം എന്‍ കൃഷ്ണമൂര്‍ത്തി, എ ഹേമചന്ദ്രന്‍, കെ പത്മകുമാര്‍, ലോക്‌നാഥ് ബഹ്‌റ, ജോയിന്റ് ട്രാന്‍സ്‌ഫോര്‍ട്ട് കമ്മീഷ്ണര്‍ ശ്രീകുമാര്‍, പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ വി ഗോപാലകൃഷ്ണന്‍, ജെ ജെ ജോസ് ഐ ജി, ട്രാഫിക് എസ് പി സക്കറിയ ജോര്‍ജ്, റോഡ് സേഫ്റ്റി എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ശിവപ്രസാദ് തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. 

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies