Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാനത്ത് അഞ്ച് ടെലി സ്‌ട്രോക് ക്ലിനിക്കുകള്‍ കൂടി തുടങ്ങും മന്ത്രി വി.എസ്. ശിവകുമാര്‍

by Punnyabhumi Desk
Aug 12, 2014, 04:51 pm IST
in കേരളം

തിരുവനന്തപുരം: അഞ്ച് ജില്ലകളില്‍ ടെലി സ്‌ട്രോക് ക്ലിനിക്കുകളും പത്ത് ജില്ലകളില്‍ പക്ഷാഘാത പുനരധിവാസ കേന്ദ്രങ്ങളും ഓഗസ്റ്റ് 11 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. മിഷന്‍ 676 ന്റെ ഭാഗമായി അഞ്ച് ജില്ലകളില്‍ക്കൂടി ടെലി സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ടെലിസ്‌ട്രോക് ക്ലിനിക്, പക്ഷാഘാത പുനരധിവാസ കേന്ദ്രം, പബ്ലിക് ഹെല്‍ത്ത് ട്രെയിനിംഗ് സ്‌കൂളിന്റെ പുതിയ ബ്ലോക്ക്, എക്‌സ്‌റേ വിഭാഗത്തിലെ കംപ്യൂട്ടര്‍ റേഡിയോഗ്രാഫി സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം (ടെലി മെഡിസിന്‍) ഉപയോഗിച്ച് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന, ടെലി ന്യൂറോളജി യൂണിറ്റിന്റെ സേവനം പ്രയോജനപ്പെടുത്തിയാണ് ടെലി സ്‌ട്രോക് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. രക്താതിസമ്മര്‍ദ്ദത്തെത്തുടര്‍ന്ന്, പക്ഷാഘാത ലക്ഷണങ്ങളോടെ എത്തുന്ന രോഗികളുടെ സി.ടി.സ്‌കാന്‍ എടുത്ത്, ടെലി സംവിധാനത്തിലൂടെ, അമൃതയിലെ ടെലി ന്യൂറോളജി യൂണിറ്റിലേക്ക് അയച്ച്, 15 മുതല്‍ 30 മിനുട്ടുകള്‍ക്കകം, ചികിത്സയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍, സ്‌ട്രോക് ക്ലിനിക്കിലെ ഫിസിഷ്യന് നിര്‍ദ്ദേശം ലഭ്യമാക്കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രക്താതിസമ്മര്‍ദ്ദം മൂര്‍ധന്യാവസ്ഥയിലായ ആദ്യമണിക്കൂറില്‍ത്തന്നെ, വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കി, രോഗികളെ, പക്ഷാഘാതത്തില്‍ നിന്നോ, മരണത്തില്‍നിന്നുതന്നെയോ രക്ഷിക്കാന്‍, സ്‌ട്രോക് ക്ലിനിക്കിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കും.

മെഡിക്കല്‍ കോളേജിലേക്കോ, പക്ഷാഘാത ചികിത്സ ലഭിക്കുന്ന സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളിലേക്കോ റഫര്‍ ചെയ്ത് എത്തിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കി, ഗോള്‍ഡന്‍ അവറില്‍ത്തന്നെ രോഗിക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കാനാകും. ആരോഗ്യവകുപ്പിലെ 70 ഫിസിഷ്യന്മാര്‍ക്ക് പക്ഷാഘാത ചികിത്സയില്‍ പ്രത്യേക പരിശീലനം നല്‍കിക്കഴിഞ്ഞു. ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സഹായത്തോടെയാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. തിരുവനന്തപുരം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജുകളിലെ ന്യൂറോളജി യൂണിറ്റുകളുടെ ടെലിമെഡിസിന്‍ സേവനം സ്‌ട്രോക്ക് ക്ലിനിക്കുകളില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം ജനറല്‍ ആശുപത്രികളിലും കണ്ണൂര്‍, മാനന്തവാടി, പാലക്കാട് ജില്ലാ ആശുപത്രികളിലുമാണ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്.

പത്തനംതിട്ട, ആലപ്പുഴ ജനറല്‍ ആശുപത്രികളിലും കൊല്ലം, കാസര്‍കോട്, തിരൂര്‍ ജില്ലാ ആശുപത്രികളിലും ഇവ ഉടന്‍ ആരംഭിക്കും. പക്ഷാഘാതംമൂലം, ദൈനംദിനകൃത്യങ്ങള്‍ നിറവേറ്റാനാകാതെ കഴിയുന്ന രോഗികളുടെ പ്രവര്‍ത്തനരഹിതമായ പേശികളെയും ഞരമ്പുകളെയും യന്ത്രസഹായത്തോടെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സൗകര്യമാണ് പുനരധിവാസ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലാ-ജനറല്‍ ആശുപത്രികളിലെ, ഫിസിയോതെറാപ്പി യൂണിറ്റുകളോടനുബന്ധിച്ചാണ് ഇവ ആരംഭിച്ചിട്ടുള്ളത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പബ്ലിക് ഹെല്‍ത്ത് ട്രെയിനിംഗ് സ്‌കൂളിനുവേണ്ടി 42 ലക്ഷം രൂപ ചെലവവഴിച്ചാണ്, പുതിയ ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്. എക്‌സ്‌റേ ചിത്രങ്ങള്‍ വളരെ കൃത്യതയോടെ ലഭ്യമാക്കുന്ന ആധുനിക സംവിധാനമാണ് എക്‌സ്‌റേ വിഭാഗത്തിലെ പുതിയ കംപ്യൂട്ടര്‍ റേഡിയോഗ്രാഫി സിസ്റ്റമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തില്‍ കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. മേയര്‍ അഡ്വ. കെ. ചന്ദ്രിക, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികള്‍,ആരോഗ്യവകുപ്പു ദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. 

ShareTweetSend

Related News

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

കേരളം

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies