Thursday, August 20, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഞാന്‍ ആത്മാവാകുന്നു – ലക്ഷ്മണോപദേശം

by Punnyabhumi Desk
Aug 16, 2014, 02:16 pm IST
in സനാതനം

ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍

ഞാന്‍ ആത്മാവാകുന്നു (സത്യാനന്ദസുധാ വ്യാഖ്യാനം)

ഇങ്ങനെ സൂക്ഷ്മമായി ആലോചിക്കുമ്പോള്‍ ഞാനെന്നതു ശരീരമോ മനസ്സോ ബുദ്ധിയോ അല്ല എന്നു വെളിവാകും. പിന്നെ ആരാണു ഞാന്‍? അവയ്‌ക്കെല്ലാമുള്ളിലിരുന്നുകൊണ്ടു അവയെ പ്രവര്‍ത്തിപ്പിക്കുകയോ അവയിലൂടെ ലോകത്തെയും വികാരങ്ങളേയും ചിന്തകളെയും അറിയുകയും ചെയ്യുന്ന ആത്മാവാണു ‘ഞാന്‍’

മനോബുദ്ധ്യഹംകാരചിത്താനി നാഹം
നച ശ്രോത്രജിഹ്വേ നച ഘ്രാണനേത്രേ,
നച വ്യോമഭൂമിര്‍ നതേജോ നവായു:
ചിദാനന്ദരൂപ: ശിവോfഹം ശിവോfഹം.

ഞാന്‍ മനസ്സോ, ബുദ്ധിയോ, അഹങ്കാരമോ, ചിത്തമോ അല്ല. കാത്, നാവ്, മൂക്ക്, കണ്ണ്, ത്വക്ക് എന്നീ ഇന്ദ്രിയങ്ങളുമല്ല ഞാന്‍. ആകാശം, ഭൂമി, അഗ്നി, വായു, ജലം എന്നീ ഭുതങ്ങളുമല്ല. ചിത് (ജ്ഞാന) സ്വരൂപവും ആനന്ദസ്വരൂപവുമായ ആത്മാവാണു ഞാന്‍ എന്നു ശ്രീശങ്കരാചാര്യ സ്വാമികള്‍ നിര്‍വാണഷ്ടകത്തില്‍ പ്രഖ്യാപിക്കുന്നതു അതുകൊണ്ടാണ്.

അര്‍ക്കാനലാദി വെളിവൊക്കെഗ്രഹിക്കുമൊരു
കണ്ണിന്നുകണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്നപൊരുള്‍ താനെന്നുറയ്ക്കുമള
വാനന്ദമെന്തു ഹരി നാരായണായ നമ:

സൂര്യന്‍, തീയ് മുതലായ ബാഹ്യദൃശ്യങ്ങളെ കാണാനുള്ള കണ്ണ് അഥവാ ഉപകരണം മാംസചക്ഷുസ്സാണ്. അതിനെ കാണാനുള്ള കണ്ണ് മനസ്സാകുന്നു. ആ മനസ്സിനേയും കാണുന്ന കണ്ണാണ് ഞാന്‍ അഥവാ ആത്മാവ്. ഞാന്‍ ശരീരമനോബുദ്ധികളല്ല. മറിച്ച് ജനനമരണങ്ങളില്ലാത്ത ആത്മാവാണെന്നറിയുമ്പോഴുണ്ടാകുന്ന ആനന്ദത്തിനതിരില്ലെന്ന് ഇതേ കാര്യം ലളിതമായ മലയാളഭാഷയില്‍ എഴുത്തച്ഛന്‍ വ്യക്തമാക്കിയിരിക്കുന്നു.

രൂപം ദൃശ്യം ലോചനം ദൃക്
തദ്ദൃശ്യം ദ്യക്തു മാനസം
ദൃശാ:ധീവൃത്തയ : സാക്ഷി
ദൃഗേവ, നസദൃശ്യതേ.

എന്നു ദൃക്ദൃശ്യവിവേകത്തില്‍ ശ്രീ ശങ്കരാചാര്യസ്വാമികളും ഇതേകാര്യം സ്പഷ്ടമാക്കുന്നുണ്ട്. (രൂപം) മനുഷ്യന്‍, മൃഗം, പക്ഷി, വൃക്ഷം തുടങ്ങിയവയുടെ ആകൃതിയും നിറവും ദൃശ്യം അഥവാ കാണാനുള്ളവയാണ്. ലോചനം (കണ്ണ്) അവയെ കാണുന്ന ദൃക്കും (കണ്ണ്). അതേസമയം ഈ മാംസചക്ഷുസ്സ് ദൃശ്യവും മനസ്സ് അതിനെ കാണുന്ന ദൃക്കുമാകുന്നു. മനസ്സിലുണ്ടാകുന്ന വികാരങ്ങളെ കാണുന്ന ദൃക്ക് ആത്മാവാണ്. ആത്മാവ് തന്നെത്തന്നെ അറിയുന്ന ചൈതന്യമാണ്. അതിനെ അറിയാന്‍ വേറൊരു ദൃക്ക് ഇല്ല. അങ്ങിനെയൊന്നിന്റെ ആവശ്യവുമില്ല. അതിനാല്‍ ആത്മാവ് ഒരിക്കലും ദൃശ്യമാകുന്നില്ല. എല്ലാറ്റിനെയും കാണുന്നവന്‍ മാത്രമേ ആകുന്നുള്ളൂ എന്ന് ആചാര്യസ്വാമികളും ഈ തത്ത്വത്തെ വിശദീകരിച്ചിരിക്കുന്നു. ശരീരമനോബുദ്ധികള്‍ക്കുള്ളിലിരുന്ന് അതിനെ പ്രവര്‍ത്തിപ്പിക്കുന്ന ചൈതന്യമാണ് ആത്മാവ് അതാണ് ഞാന്‍. ശരീരമനോബുദ്ധികള്‍ ഞാനാകുന്ന ആത്മാവിന് ഈ പ്രപഞ്ചത്തില്‍ പ്രവര്‍ത്തിക്കാനുള്ള ഉപകരണം മാത്രം.

മനോഹരമായ ഒരു രൂപകകല്പനയിലൂടെ ‘ഞാ’ നാകുന്ന ആത്മാവും ശരീരവും തമ്മിലുള്ളബന്ധം കഠോപനിഷത്ത് വ്യക്തമാക്കിയിട്ടുണ്ട്.

ആത്മാനം രഥിനം വിദ്ധി
ശരീരം രഥമേവ തു
ബുദ്ധിം തു സാരഥിം വിദ്ധി
മനഃ പ്രഗൃഹമേവ ച,
ഇന്ദ്രിയാണി ഹയാനാഹുഃ
വിഷയാംസ്‌തേഷു ഗോചരാന്‍
ആത്മേന്ദ്രിയ മനോയുക്തം
ഭോക്തേത്യാഹുര്‍മനീഷിണഃ

ശരീരം രഥം, ആത്മാവ് അതിലേറി സഞ്ചരിക്കുന്നവന്‍ അഥവാ രഥി, ബുദ്ധിതേരോടിക്കുന്ന സാരഥി, മനസ്സു കടിഞ്ഞാണ്‍, ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ഇന്ദ്രിയങ്ങള്‍ കുതിരകള്‍, ശബ്ദ സ്പര്‍ശ, രൂപ, രസ, ഗന്ധാദികള്‍ അവയ്ക്കു സഞ്ചരിക്കാനുള്ള മാര്‍ഗങ്ങള്‍. ഇങ്ങനെ ഇന്ദ്രിയങ്ങളാകുന്ന കുതിരകളെപ്പൂട്ടി, ശബ്ദാദിവിഷയങ്ങളിലൂടെ മനസ്സാകുന്ന കടിഞ്ഞാണ്‍ മുറുക്കി, ബുദ്ധിയാകുന്ന സാരഥി ഓടിക്കുന്ന ശരീരമാകുന്ന രഥത്തിലെ യാത്രികനാണു ആത്മാവ്. രഥിയും (രഥത്തില്‍ സഞ്ചരിക്കുന്നവന്‍) രഥവും ഒന്നല്ല. രഥിയും കടിഞ്ഞാണുമൊന്നല്ല. രഥിയും സാരഥിയുമൊന്നല്ല രഥിയും കുതിരകളുമൊന്നല്ല. പക്ഷേ ഒന്നാണെന്നു നാം ഭ്രമിച്ചു പോയിരിക്കുന്നു. ശരീരമനോബുദ്ധികളാണു ഞാനെന്നു തെറ്റിദ്ധരിച്ചിരിക്കുന്നു എന്നു സാരം. അങ്ങനെ ശരീരത്തിന്റെ രോഗവും മരണവും എന്റെ രോഗവും മരണവുമാണെന്നു മനുഷ്യന്‍ വിചാരിക്കുന്നു. ദുഃഖങ്ങള്‍ക്കും ഭയങ്ങള്‍ക്കുമുള്ള ഹേതു ഇതാണ്. കഠോപനിഷത്തിലെ ഈ രഥസങ്കല്‍പ്പം മനസ്സിലാക്കുന്ന മനുഷ്യനു തെറ്റിദ്ധാരണനീങ്ങി ആത്മാനന്ദം ലഭിക്കും.

Share
Tweet
Send

Related News

സനാതനം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies