മലപ്പുറം: സാമൂഹ്യനീതി വകുപ്പിന്റെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്ന അഞ്ചു കുട്ടികളെ കാണാതായി. മലപ്പുറത്തെ തവനൂരിലാണ് സംഭവം നടന്നത്.
വാര്‍ഡന്മാരുടെ മുറി പുറത്തുനിന്ന് പൂട്ടിയശേഷം കുട്ടികള്‍ ഒബ്‌സര്‍വേഷന്‍ ഹോമിന്റെ ടെറസ് ചാടി രക്ഷപെടുകയായിരുന്നുവെന്നാണ് സൂചന. ചില്‍ഡ്രന്‍സ് ഹോമിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒബ്‌സര്‍വേഷന്‍ ഹോമില്‍ അഞ്ചുകുട്ടികളെയാണ് പാര്‍പ്പിച്ചിരുന്നത്. മോഷണക്കേസുകള്‍ അടക്കമുള്ളവയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ ഒബ്‌സര്‍വേഷന്‍ ഹോമിലെത്തിച്ചത്. ഇവര്‍ക്കു വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
Discussion about this post