കോഴിക്കോട്: നഗരപരിധിയില്‍ സ്വകാര്യ ബസുകളുടെ ഓവര്‍ ടേക്കിങ് നിരോധിച്ചുകൊണ്ട് പൊലീസ് കമ്മിഷണര്‍ ഉത്തരവിറക്കി. സ്വകാര്യ ബസുകളുടെ ഓവര്‍ടേക്കിങ്ങും മറ്റു നിയമ ലംഘനങ്ങളും നിരീക്ഷിക്കാന്‍ ഷാഡോ പൊലീസിനെയും നിയോഗിച്ചതായി കമ്മിഷണര്‍ എ.വി. ജോര്‍ജ് വ്യക്തമാക്കി.
കൊച്ചി നഗരത്തില്‍ റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതെ അപകടാവസ്ഥയിലായ സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ ഓവര്‍ടേക്ക് ചെയ്യുന്നതു രണ്ടുമാസത്തേക്ക് ഒഴിവാക്കാന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. പൊതുജനസുരക്ഷ കണക്കിലെടുത്തു ഹൈക്കോടതി പുറപ്പെടുവിക്കുന്ന ഈ ഉത്തരവു പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആര്‍ടിഒ, അസി. ട്രാഫിക് കമ്മിഷണര്‍ എന്നിവരെ കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്.
Discussion about this post