തിരുവനന്തപുരം: വര്‍ക്കല താലൂക്കില്‍ ഒറ്റൂര്‍ വില്ലേജ് ഓഫീസിന് 2014-15 സാമ്പത്തികവര്‍ഷത്തെ ഉപയോഗത്തിന് നല്‍കിയിരുന്ന 11656-ാം നമ്പര്‍ രസീതുബുക്കിലെ 1165597, 1165598, 1165599, 1165600 എന്നീ രസീതുകള്‍ മോഷണം പോയതിനാല്‍ അവ അസാധുവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവ ഉപയോഗിച്ചു നടത്തിയ ഇടപാടുകള്‍ക്ക് നിയമസാധുത ഉണ്ടാവില്ല. ഈ രസീതുകള്‍ കളവ് പോയതായി നേരത്തെ വര്‍ക്കല തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Discussion about this post